Monday, July 21, 2008

സ്വാഗതം

ഏവര്‍ക്കും എന്റെ ബ്ലോഗിലേക്ക് സുസ്വാഗതം!
ആദ്യമേ പറഞ്ഞുകൊള്ളട്ടെ, ഇവിടെ മഹത്തരങ്ങളായ സാഹിത്യ സൃഷ്‌ടികളോ, പ്രബോധനപരങ്ങളായ നവീന ആശയങ്ങളോ, പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളോ ഒന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍, ഞാന്‍ ജീവിക്കുന്ന ഈ ലോകം എനിക്കു സമ്മാനിച്ച കാഴ്ചകള്‍, അനുഭവങ്ങള്‍, സന്തോഷങ്ങള്‍, സങ്കടങ്ങള്‍, ഇവയുടെയൊക്കെ മിന്നലാട്ടങ്ങള്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ കാണാന്‍ കഴിഞ്ഞേക്കും. ജഗന്നിയന്താവിന്റെ വിധിപ്രകാരം സ്വദേശം വിട്ട് പ്രവാസിയാകേണ്ടി വന്ന എന്റെ നല്ലതും ചീത്തയുമായ ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍ ചിതറിക്കിടപ്പുണ്ടാവും ചിലപ്പോള്‍. ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഈ ലോകത്തോടുള്ള എന്റെ പരാതികളും, സഹിക്കാനാവാത്ത നെറികേടുകളോടുള്ള അമര്‍ഷവും ഉണ്ടാവാം. അതുമല്ലെങ്കില്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത നല്ല നാളെയിന്‍ പ്രതീക്ഷകളുമായി ഒരു സല്ലാപം. അങ്ങനെ എല്ലാമെല്ലാം നിങ്ങളുമൊത്ത് പങ്കുവെയ്ക്കാനൊരിടം.

വീണ്ടും കാണാം, നന്ദി.